തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. കിഴക്കേകോട്ടയിലേക്കു വരുന്ന സിറ്റി ഫാസ്റ്റിന്റെ മുൻഭാഗത്താണ് തീപിടിത്തമുണ്ടായത്.
പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നിൽ വച്ചാണ് ബസിന്റെ എൻജിൻ ഘടിപ്പിച്ച ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവർ ഉടൻ വാഹനം നിറുത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിൽ ബോണറ്റ് കത്തിനശിച്ചു. ഡ്രൈവർ സുരേഷിന് നിസാര പൊള്ളലേറ്റിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് രാജാജി നഗർ സ്‌റ്റേഷനിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീഅണച്ചത്. ബസിന്റെ ഡീസൽ വാൽവ് പൈപ്പ് പൊട്ടി ഷോർട്ടായാണു തീപിടിച്ചതെന്ന് ഫയർഫോഴ്സ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |