SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

തൃശൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 30,086 പേരാണ് പരീക്ഷയെഴുതുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് 11.15 വരെയാണ് പരീക്ഷ. മൂന്നിന് തുടങ്ങി മാർച്ച് 26ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ മാത്രമാണ് പരീക്ഷയുള്ളത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. 15,297 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പ്ലസ് ടു പരീക്ഷ മൂന്നിന് തുടങ്ങി 19ന് അവസാനിക്കും. പ്ലസ് ടു പരീക്ഷയിൽ റെഗുലർ വിദ്യാർത്ഥികളും പ്രൈവറ്റ് വിദ്യാർത്ഥികളുമടക്കം 34,504 പേരാണ് പരീക്ഷയെഴുതുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പ്ലസ് ടു പരീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL