SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

ശ്രീരാമസേവാ പുരസ്‌കാരം സോമൻ ഊരോത്തിന്

soman

തൃപ്രയാർ: ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ പുരസ്‌കാരം സോമൻ ഊരോത്തിന്. സുവർണ മുദ്രയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം 31 ന് തൃപ്രയാർ രാധാകൃഷ്ണ കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. പൂരം ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തികൾ ചെയ്തു വരുന്നവരെയും ആദരിക്കും. 11ാം വയസിൽ തൃപ്രയാർ തേവർക്ക് മുന്നിൽ ഒറ്റപ്പന്തം പിടിച്ചു തുടങ്ങിയ സോമൻ ഊരോത്ത് ഇപ്പോൾ ക്ഷേത്രത്തിലെ പന്തത്തിന്റെ ചുമതലക്കാരനാണ്. തൃപ്രയാറിന് പുറമേ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിൽ പന്തത്തിന്റെ ചുമതല വഹിച്ച് വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SREERAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL