
വരന്തരപ്പിള്ളി: പുതുക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എം.ബാബുരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. നൂറുകണക്കിന് വനിതാ പ്രവർത്തകർ പങ്കെടുത്ത സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ഇ.എ.ഓമന അദ്ധ്യക്ഷയായി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.ബാബുരാജ്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ റെജി ജോർജ്, ശാലിനി ജോയ്, റീന ഫ്രാൻസിസ്, നിഷ രാജേഷ് എന്നിവരും ബ്ലോക്ക് പ്രസിഡന്റുമാരായ പ്രീജ നായർ, രജനി സുധാകരൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
