തൃശൂർ : നാട്ടികയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപി എം.എൽ.എയായിരിക്കെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നൽകിയ കേസ് പിൻവലിച്ചത് സി.പി.ഐ കോൺഗ്രസ് ഡീലിന്റെ ഭാഗമാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആരോപിച്ചു.
2023ന് കേസ് പിൻവലിക്കാൻ ഗീത ഗോപി സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് 2025 ജൂലൈ 1ന് ഹൈക്കോടതി കേസ് റദ്ദാക്കി.
നാട്ടികയിൽ കോൺഗ്രസും സി.പി.ഐയും തമ്മിലുള്ള ധാരണ എന്താണെന്ന് ഇരു ജില്ലാ നേതൃത്വവും വ്യക്തമാക്കണം. പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമത്തെ ദുരുപയോഗിച്ച് പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണ് ഗീത ഗോപി ചെയ്തതെന്നും ഷാജുമോൻ വട്ടേക്കാട് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |