
തൃശൂർ: തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു. ബാഗ്, കുട, നോട്ട് പുസ്തകങ്ങൾ, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്‌സ്, തുടങ്ങിയവ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാകും. വിവേകോദയം സ്‌കൂളിലെ വൈഗ, വേദിക എന്നീ വിദ്യാർത്ഥിനികൾക്ക് പഠനസാമഗ്രികൾ നൽകി.
ബാങ്ക് പ്രസിഡന്റ് ടി.നരേന്ദ്രൻ സ്റ്റുഡന്റ്‌സ് മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി പി.എസ്.സനോജ്, കൺവീനർ കെ.വി.വെങ്കിട്ടരാമൻ, പി.മുഹമ്മദ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി സി.ആർ.നിഷ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
