
തൃശൂർ: ചിന്മയാമിഷന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 25 വരെ നീരാഞ്ജലി ഹാളിൽ ഭഗവത്ഗീതാ ജ്ഞാനയജ്ഞം നടക്കും.
ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആദിശങ്കര നിലയം ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ഭഗവത്ഗീതയിലെ 13ാം അദ്ധ്യായമായ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം. ദിവസവും വൈകിട്ട് ആറ് മുതൽ 7.30 വരെയാണ് ജ്ഞാനയജ്ഞം. നാളെ വൈകീട്ട് 5.45ന് തിരുവനന്തപുരം കാന്തള്ളൂർ ശാല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മഹാമഹോപാദ്യായ പ്രൊഫ. പി.സി.മുരളീ മാധവൻ ഉദ്ഘാടനം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
