
തൃശൂർ : എ.ഐ.ടി.യു.സി ജനറൽ കൗൺസിൽ യോഗത്തിന്റെ ഭാഗമായി തൃശൂരിൽ ടൗൺ ഹാളിന് സമീപം ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു.ഡബ്ല്യു.എഫ്.ടി.യു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വം ഏർപ്പെടുത്തിയ ഉപരോധങ്ങളെയും ക്യൂബയിലെ ജനങ്ങളെ എല്ലാത്തരം ബുദ്ധിമുട്ടുകളിലും വിധേയരാക്കുന്ന ഇടപെടലുകളെയും ശക്തമായ ഭാഷയിൽ അപലപിച്ചു. എ.ഐ.ടി.യു.സി പ്രസിഡന്റ് രമേന്ദ്ര കുമാർ, ജനറൽ സെക്രട്ടറി അമർജീത് കൗർ, സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ,ദേശീയ സെക്രട്ടറി ആർ.പ്രസാദ് എ.ഐ.ടി.യു.സി, നേതാക്കളായ കെ.ജി.ശിവാനന്ദൻ, വി.എസ്.പ്രിൻസ് , ടി.കെ.സുധീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |