SignIn
Kerala Kaumudi Online
Thursday, 04 June 2026 6.00 AM IST

ആനകളെ തുരത്തൽ ദൗത്യം പുരോഗിക്കുന്നു

team
പ്രത്യേക ദൗത്യ സംഘം കാടിനത്ത് നിരീക്ഷണത്തിൽ

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ വലതുകരയിൽ വെറ്റിലപ്പാറ പ്രദേശത്ത് കാട്ടാനകളെ തുരത്തുന്ന വനം വകുപ്പിന്റെ പ്രത്യേക ഡ്രൈവ് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. വി.എസ്്.എസ്.എസ് പ്രവർത്തകർ കൂടുതൽ വനാതിർത്തിയിൽ അടിക്കാടുകൾ വെട്ടിമാറ്റി.ആനത്താരകളിലെ ആനയുടെ സഞ്ചാരവും നിരീക്ഷിച്ചു വരുന്നു. തകരാറിലായ ഫെൻസിങ്ങുകളുടെ കേടുപാടുകളും തീർക്കുന്നുണ്ട്്. എന്നാൽ ബുധനാഴ്ച പകൽ സമയത്ത്് ദൗത്യ സംഘങ്ങൾ സഞ്ചരിച്ചയിടങ്ങളിൽ ആനകളെ കണ്ടെത്താനായില്ല. വെറ്റിലപ്പാറ 15ൽ വീട്ടുമുറ്റത്ത് ആനകൾ എത്തിയത് പ്രദേശത്തെ ആനഭീതിയുടെ ആക്കംകൂട്ടിയിരിക്കുകയാണ്.വാഴച്ചാൽ ഡി.എഫ്.ഒ ഐ.എസ്.സുരേഷ്ബാബു സ്ഥലത്തെത്തി നിരീക്ഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL