തൃശൂർ: ഹൈലൈറ്റ് മാളിൽ ഇന്നു മുതൽ 21 വരെ നടക്കുന്ന 'ലിവിംഗ് വിത്ത് ആർട്ട്' സമകാലിക - ആധുനിക ചിത്രകലാ പ്രദർശനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നടി ഷീല ഉൾപ്പെടെയുള്ളവരുടെ കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ടാകും. രഹ്നയാണ് ക്യൂറേറ്റർ. പുന്നയൂർക്കുളം ഭട്ടതിരിപ്പാടും എറണാകുളം പ്രവീൺ മേനോനും തത്സമയ ചിത്രരചന നിർവഹിക്കും. കാരിക്കേച്ചറിസ്റ്റ് ടി.എസ്. സന്തോഷ് തത്സമയ കാരിക്കേച്ചർ വരയ്ക്കും. 21ന് ഫാദേഴ്‌സ് ഡേയുടെ ഭാഗമായി പ്രത്യേക ലൈവ് കാരിക്കേച്ചർ സെഷനുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |