പാവറട്ടി: അഞ്ചാമത് സി.എഫ്.ജോർജ് മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് സിനിമാനാടക പ്രവർത്തകൻ മാത്യൂസ് പാവറട്ടി അർഹനായി. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.എഫ്.ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടുപാടം ദേവസൂര്യ കലവേദി ആൻഡ് പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്‌കാരം ജൂലൈ 5 ന് ഉച്ചയ്ക്ക് 2 ന് പാലുവായ് ചക്രമാക്കിലെ ചക്കരമാവിൻ ചുവട്ടിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ സമ്മാനിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബു, എൻ.ജെ.ജെയിംസ്, കെ.എസ്.രാമൻ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വെന്മേനാട് തലക്കോട്ടുകര ജോസ്‌മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിൻസി. മക്കൾ: സെബിൻ, എബിൻ, മെൽബിന. മരുമകൾ: സ്‌നേഹ. പേരക്കുട്ടി: സെഹാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |