ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ചു. തിരുപ്പൂരിലെ വ്യവസായിയായ രാജൻ പി. നായരാണ് വിലപിടിപ്പുള്ള കല്ലുകൾ പതിച്ച, ഏകദേശം 37 പവൻ (299.9 ഗ്രാം) തൂക്കമുള്ള ഈ സ്വർണ്ണക്കിരീടം സമർപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം. രാധ, അസി. മാനേജർ എം. ഹരിദാസ് എന്നിവരും സ്വർണ്ണക്കിരീടം സമർപ്പിച്ച രാജൻ പി. നായരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സോപാനപ്പടിയിൽ വെച്ച് സമർപ്പിച്ച ഈ കിരീടം ഭഗവാനെ ചാർത്തിയാണ് ഇന്നലത്തെ ഉച്ചപൂജ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |