
തൃശൂർ: തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഔദ്യോഗിക വാഹനം ചട്ടവിരുദ്ധമായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉപയോഗിക്കാൻ നൽകിയതിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ എ. പ്രസാദ് വാഹനത്തിൽ ഇല്ലാതിരുന്ന സമയത്ത്, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുവും സംഘവും ഈ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായാണ് ആരോപണം. മാദ്ധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് ഇവർ മറച്ചുവെക്കാൻ ശ്രമിച്ചതായും ബി.ജെ.പി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |