
വെങ്ങിണിശേരി: സ്വയം പര്യാപ്തനേടുക എന്ന ഗാന്ധിയൻ ആശയങ്ങളെ മുന്നോട്ട് നയിക്കുകയാണ് സ്വയം പരിശീലനത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന വെങ്ങിണിശേരി അഡാപ്റ്റ് സൊസൈറ്റിയിലെ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും. വെങ്ങിണിശേരി പാലക്കൽ റോഡിലാണ് താത്കാലിക വിപണനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കുട്ടികൾ ഉത്പാദിപ്പിച്ച അച്ചാറുകൾ,പുട്ട്, അരിപൊടികൾ, അവുലോസ്,കായവറുത്തത്, തുണിസഞ്ചി,കിച്ചൻ ടവൽ, പൂന്തോട്ടപരിപാലനം ഉത്പന്നങ്ങളും ലഭ്യമാണ്. പ്രദർശന വിപണന കേന്ദ്രം ഗീതാ ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എ.വി സണ്ണി,ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല അമീർ, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ജോയ്, പി.എം.ഭരതൻ,അഡ്വ.ലീന ജോസ്,വി.ഐ.ജോൺസൺ,ജോജി എന്നിവർ
സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |