SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

വേതനം പുതുക്കി നിശ്ചയിക്കണം

e

തൃപ്രയാർ: ​ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി റേഞ്ച് ദേശീയ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയനുകളുടെ 2025-26, 26-27ലെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ചാവക്കാട് താലൂക്ക് ദേശീയ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി യോഗം കരാറുകാരോട് ആവശ്യപ്പെട്ടു. ​പ്രായപരിധി മൂലം ജോലിയിൽ നിന്ന് പിരിയുന്ന തൊഴിലാളിക്ക് പകരം തൊഴിലാളിയും യൂണിയനും ചൂണ്ടിക്കാണിക്കുന്ന തൊഴിലാളിയെ നിയമിക്കണമെന്നും ​ഓണം പ്രമാണിച്ച് തൊഴിലാളികൾക്ക് അഡ്വാൻസ് 25,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എ.ബി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി.ദിലീപ്, സി.എസ്.സിബൽ എന്നിവർ സംസാരിച്ചു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL