
തൃശൂർ: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെയും ഡൽഹിയിൽ സമരം നയിച്ച് വിജയം വരിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സി.ജെ.പി ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്കും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകളെയും ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികളെയും അതിജീവിച്ചാണ് വിദ്യാർത്ഥി സമൂഹം വിജയം നേടിയതെന്ന് പരിഷത്ത് വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ അമിത കേന്ദ്രീകരണം ഒഴിവാക്കാൻ എൻ.ടി.എ പിരിച്ചുവിടണമെന്നും പ്രവേശന പരീക്ഷകളുടെ ചുമതല സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. വി.ബി.എസ്.എ ബിൽ പിൻവലിക്കണം. സമരത്തിനിടെ എടുത്ത കേസുകൾ പിൻവലിക്കുക, ഇരയായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,ജുഡീഷ്യൽ അന്വേഷണം ആവശ്യങ്ങളെ പരിഷത്ത് പിന്തുണച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |