
തൃശൂർ: കേരള അഡ്വ.ക്ലർക്ക്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് രമ്യ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാജ്യശ്രീ രാജഗോപാൽ മുഖ്യതിഥിയായി. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജുഡീഷ്യൽ ഓഫീസർമാരായ രമേഷ് കുമാർ, സൈമ, ശ്രീദേവി എന്നിവരും സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.വി.സന്തോഷ്, എക്‌സിക്യൂട്ടിവ് മെമ്പർ ഉഷ ജോർജ്, ജില്ലാ സെക്രട്ടറി വി.വിശ്വനാഥൻ, ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പർ ചിന്തു ചന്ദ്രൻ എന്നിവരും സംസാരിച്ചു. സെക്രട്ടറി പി.സി.സൂരജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശശികല ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |