SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.49 AM IST

ദേവസ്വത്തേയും പൊലീസിനേയും ആദരിച്ചു

t

ഗുരുവായൂർ: ഗുരുവായൂരിലെ 400ഓളം വിവാഹങ്ങൾ പരാതിയില്ലാതെ നടത്താൻ നേതൃത്വം നൽകിയ ഗുരുവായൂർ ദേവസ്വത്തേയും പൊലീസിനേയും പൈതൃകം ഗുരുവായൂർ ആദരിച്ചു. രുഗ്‌മിണി റീജൻസിയിൽ നടന്ന ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായി. പൈതൃകം കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത് അദ്ധ്യക്ഷനായി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥനെയും ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ടിനെയും പൊന്നാടയണിച്ച്‌ ആദരിച്ചു. ചെയർമാന്റെ പി.എ പ്രാണേഷിനും ഉപഹാരം നൽകി. അഡ്വ. സി.രാജഗോപാലൻ, മണി സ്വാമി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, കെ.ബി.പ്രഭാകരൻ, മണലൂർ ഗോപിനാഥ്, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL