SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

ഫെഡറൽ ബാങ്കിന് 1,176 കോടി രൂപ അറ്റാദായം

fed

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 36.57 ശതമാനം ഉയർന്ന് 1,176.93 കോടി രൂപയായി. മൊത്തം ബിസിനസ് ആറ് ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തി. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും ഉയർന്നു. ട്രഷറിക്ക് കടുത്ത വെല്ലുവിളികളായിട്ടും ലാഭം 37 ശതമാനത്തിനടുത്ത് ഉയർത്താനായെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ. ഒയുമായ കെ. വി. എസ്. മണിയൻ പറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന തലമായ 0.18 ശതമാനമായി കുറച്ചു.

ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05 ശതമാനം വർദ്ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം ഉയർന്ന് 3,20,117.66 കോടി രൂപയായി. കാസാ ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസി നിക്ഷേപം 14.24 ശതമാനം ഉയർന്ന് 105123.41 കോടി രൂപയായി. ഇതോടെ പ്രവാസി നിക്ഷേപത്തിൽ ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും ബാങ്ക് പിന്നിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360