SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര സ്കോർപിയോ-എൻ

scorpio

കൊച്ചി: സ്കോർപിയോ-എന്നിൽ നിരവധി പുതിയ സാങ്കേതിക സവിശേഷതകൾ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എസ്‌.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിശാലവും തുറന്നതുമായ കാബിൻ അനുഭവം നൽകുന്ന പനോരമിക് സ്കൈറൂഫ്. സുരക്ഷയും ഡ്രൈവിംഗ് സൗകര്യവും വർദ്ധിപ്പിക്കുന്ന ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ 540-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം. വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന പുതിയ ആർ18 ഡയമണ്ട്-കട്ട് അലോയ് വീലുകൾ. എളുപ്പത്തിലുള്ള നിയന്ത്രണത്തിനായി ആറ് ഫിസിക്കൽ ബട്ടണുകളോടുകൂടിയ 31.24 സെ.മീ ഫ്ലോട്ടിംഗ് എച്ച്.ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 26.03 സെ.മീ എച്ച്ഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ-സ്ക്രീൻ നാവിഗേഷനും നോർമൽ, ഇൻഫർമേഷൻ, മിനിമൽ എന്നീ മൂന്ന് ഡിസ്‌പ്ളേ ലേഔട്ടുകളോടെ വേഗത്തിലുള്ള ചാർജിംഗിനായി മുൻവശത്ത് 65 വാട്‍സ് യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പോർട്ട്. എഞ്ചിൻ പ്രകടനം, റോൾ, പിച്ച്, കോമ്പസ്, ആൾട്ടിമീറ്റർ, ജി-ഫോഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള വാഹന വിവരങ്ങൾ നൽകുന്ന അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് എന്നിവ വാഹനത്തിലുണ്ട്.

ഇതുവരെ വിറ്റഴിച്ചത്

3.8 ലക്ഷത്തിലധികം യൂണിറ്റുകൾ

ഉപഭോക്താക്കളുടെ ആവേശം

ആകർഷകമായ ഡിസൈൻ, മികച്ച പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയിലൂടെ സ്കോർപിയോ-എൻ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജി20 ടിജിഡിഐ എംസ്റ്റാലിയൻ, ഡി 22 എംഹോക്ക് എഞ്ചിൻ ഓപ്ഷനുകൾ ആർഡബ്ലിയുഡി, 4ഡബ്ലിയുഡി ഡ്രൈവ്ട്രെയിനുകളോടെയാണ് ലഭ്യമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHEENDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360