SignIn
Kerala Kaumudi Online
Monday, 10 August 2026 1.39 AM IST

യമഹയുടെ ഓണം സ്പെഷ്യൽ ഓഫറുകൾ

yamaha

കൊച്ചി: ഓണക്കാലത്തേക്ക് ഉപഭോക്താക്കൾക്കായി പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യ യമഹ മോട്ടോർ. സംസ്ഥാനത്തെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ എക‌്‌സ്.എസ്.ആർ155, ഹൈബ്രിഡ് സ്കൂട്ടർ നിര എന്നിവയിൽ ആകര്‍ഷകമായ ക്യാഷ്ബാക്കും ഇൻഷ്വറൻസ് ആനുകൂല്യങ്ങളും എളുപ്പത്തിലുള്ള ഫിനാൻസ് ഓപ്ഷനുകളും കമ്പനി ലഭ്യമാക്കും. ഓഫറിന്റെ ഭാഗമായി യമഹ എക‌്‌സ്.എസ്.ആർ155ന് 7,000 രൂപയും ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് 4,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, 3,999 രൂപ മുതൽ ആരംഭിക്കുന്ന ഡൗൺ പേയ്‌മെന്റിൽ സ്കൂട്ടറുകളും, 6,999 രൂപ മുതൽ ആരംഭിക്കുന്ന ഡൗൺ പേയ്‌മെന്റിൽ എഫ്സെഡ് സീരീസും എക്സ്എസ്ആർ155-ഉം സ്വന്തമാക്കാം. ഹൈബ്രിഡ് സ്‌കൂട്ടറുകൾക്ക് 7,000 രൂപ വരെയും എക്സ്എസ്ആർ155-ന് 12,000 രൂപ വരെയും ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറുകൾ കേരളത്തിലെ എല്ലാ യമഹ ഡീലർഷിപ്പുകളിലും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YAMAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360