SignIn
Kerala Kaumudi Online
Sunday, 09 August 2026 8.59 PM IST

അവസാന ഓവറിൽ മൂന്ന് സിക്‌സർ; സിറാജിന്റെ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് ആവേശജയം

READ ENGLISH VERSION
muhammad-siraj
മുഹമ്മദ് സിറാജ്

കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ജയം. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരിക്കെ മുഹമ്മദ് സിറാജാണ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. 15 പന്തിൽ 32 റൺസെടുത്ത സിറാജാണ് മത്സരത്തിൽ അവസാന നിമിഷം തിളങ്ങിയത്.

യശസ്വി ജയ്സ്വാൾ 46 പന്തിൽ 61 റൺസും ശുഭ്മാൻ ഗിൽ 44 റൺസും നേടി ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റിഷഭ് പന്ത് (28), ധ്രുവ് ജുറേൽ (17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അർദ്ധസെഞ്ച്വറി തികച്ച ജയ്സ്വാൾ മറ്റ് ബാറ്റർമാർക്ക് അവസരം നൽകാനായി റിട്ടയർ ഔട്ടായി മടങ്ങി. പരിക്കിനെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലും കളിക്കാതിരുന്ന ഗില്ലിന്റെ തിരിച്ചുവരവും ഇന്ത്യയ്ക്ക് ആശ്വാസമായി.

നേരത്തെ ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ രണ്ടാം ഇന്നിംഗ്സ് 200/6 എന്ന നിലയിൽ ഡിക്ലയർ ചെയ്താണ് ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം നൽകിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും ഗുർനൂർ ബ്രാറും രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 357/6 എന്ന നിലയിൽ ഡിക്ലയർ ചെയ്‌പ്പോൾ ദേവ്ദത്ത് പടിക്കൽ പുറത്താകാതെ 142 റൺസും ജഡേജ 63 റൺസും നേടി. ഓഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് മികച്ച മത്സരപരിചയമാണ് സന്നാഹ മത്സരത്തിലൂടെ ലഭിച്ചത്.

English Summary

India defeated the Sri Lanka Cricket XI by six wickets in a three-day warm-up match in Colombo. Chasing 207, India reached 214/4 in 45 overs, with Mohammed Siraj smashing three consecutive sixes in the final over to seal the win.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIRAJ, IND VS SL, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360