SignIn
Kerala Kaumudi Online
Monday, 10 August 2026 2.51 AM IST

അഷ്മിതയ്ക്ക് കിരീടം

ashmita

സിയോൾ : ഇന്ത്യൻ താരം അഷ്മിത ചാലിഹയ്ക്ക് കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീ‌ടം. ഫൈനലിൽ നാലാം സീഡ് ചെെനീസ് താരം ഹാൻ ക്വിയാൻ ഷിയെ ഒരു ഗെയിം പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് അഷ്മിത ചാമ്പ്യനായത്. സ്കോർ 14-21,21-14,21-14. അഷ്മിതയുടെ കരിയറിലെ ആദ്യ ബി.ഡബ്ളിയു.എഫ്. വേൾഡ് ടൂർ കിരീടമാണിത്. കൊറിയ മാസ്റ്റേഴ്സ് വനിതാ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവും അഷ്മിതയാണ്. പരിക്കിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ അഷ്മിതയുടെ ആദ്യ കിരീടമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHMITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360