
കൊച്ചി: കിയയുടെ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി കേരളത്തിൽ നിരത്തിലിറക്കി. കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ എന്നിവർ പുതിയ മോഡൽ അവതരിപ്പിച്ചു. 42 കിലോവാട്ട്, 51.4 കിലോവാട്ട് ബാറ്ററി പായ്ക്കുകളാണുള്ളത്. 51.4 കിലോവാട്ട് ബാറ്ററി ഒറ്റച്ചാർജിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റർ റേഞ്ച് നൽകുന്നു എന്നതാണ് സിറോസ് ഇ.വിയുടെ ആകർഷണം. 42 കിലോവാട്ട് ബാറ്ററി ഒറ്റച്ചാർജിൽ 443 കിലോമീറ്റർ റേഞ്ച് ലഭിക്കും. 169 കുതിരശക്തി പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 169 കുതിരശക്തി പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.1 സെക്കൻഡ് മതി. 100 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം ചാർജിംഗിന് 39 മിനിറ്റ് മതി.
42 കിലോവാട്ട് എച്ച്.ടി.കെ മോഡലിന് 13.49 ഉംഎച്ച്.ടി.കെ പ്ലസിന് 14.99 ഉം എച്ച്.ടി.എക്‌സിന് 15.99 ഉം ലക്ഷം രൂപ വീതമാണ് എക്‌സ്‌ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്.ടി.കെ പ്ലസ് ഇ.ആർ വേരിയന്റിന് 16.99ഉം എച്ച്.ടി.എക്‌സ് ഇ.ആറിന് 17.99ഉം എച്ച്.ടി.എക്‌സ് പ്ലസ് ഇ.ആറിന് 19.49ഉം എച്ച്.ടി.എക്‌സ് എക്‌സ്‌ലൈൻ ഇ.ആറിന്റെ 19.99 ലക്ഷം രൂപയും വീതമാണ് വില.
മികച്ച റീസെയിൽ മൂല്യം ഉറപ്പാക്കുന്ന 'അഷ്വേർഡ് ബൈ ബാക്ക്' പദ്ധതിയും തുടക്കത്തിലെ പണച്ചെലവ് കുറയ്ക്കുന്ന ബാറ്ററി ആസ് എ സർവീസ് ഫിനാൻസിംഗും ഒരുക്കിയിട്ടുണ്ട്. 80 ശതമാനം ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ മൂന്നുവർഷശേഷം കമ്പനിക്കു തിരികെ കൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തിരികെ ഉപഭോക്താവിന് ലഭിക്കും.
കേരളത്തിലെ ഇ.വി ഉപഭോക്താക്കളുടെ ആശങ്കയായ റേഞ്ചിന് കൃത്യമായ പരിഹാരവുമായാണ് കിയ സിറോസ് ഇ.വി വിപണിയിലെത്തുന്നതെന്ന് അധികൃതർ പറഞ്ഞു. പിൻസീറ്റിൽ കൂടുതൽ ലെഗ് റൂമും ഉറപ്പുനൽകുന്ന വാഹനം ഇ.വി വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്ന് നയീം ഷാഹുൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |