
കൊച്ചി: അസംസ്‌കൃത സാധനങ്ങൾക്ക് ലഭ്യത കുറഞ്ഞതോടെ ഉത്പാദന ചെലവ് കൂടിയതിനാൽ രാജ്യത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികൾ ഉത്പന്നങ്ങളുടെ വില വീണ്ടും ഉയർത്തുന്നു.
സോപ്പ്, ബിസ്‌കറ്റ്, പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കൾ, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ഘട്ടംഘട്ടമായ വിലവർദ്ധനയ്ക്ക് കമ്പനികൾ ഒരുങ്ങുന്നത്.
ഉത്സവസീസൺ മുന്നിൽക്കണ്ട് ഉപഭോക്തൃ ആവശ്യകത ശക്തമായി തുടരുന്നതിനാൽ വിലവർദ്ധന വിൽപ്പനയെ കാര്യമായി ബാധിക്കില്ലെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ലാഭക്ഷമത നിലനിർത്തുന്നതിനായി ചില കമ്പനികൾ ഉത്പന്നങ്ങളുടെ വില ഉയർത്തുന്നതിനൊപ്പം പായ്ക്കറ്റുകളുടെ അളവ് കുറയ്ക്കുന്ന 'ഷ്രിങ്ക്‌ഫ്ലേഷൻ' തന്ത്രവും പരിഗണിക്കുന്നുണ്ട്.
അസംസ്കൃത എണ്ണ, പാം ഓയിൽ, പാക്കേജിംഗ് സാമഗ്രികൾ തുടങ്ങിയവയുടെ വില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ഉത്പാദനച്ചെലവ് വെല്ലുവിളിയാണ്. ലാഭക്ഷമതയെ പുതിയ സാഹചര്യം ബാധിക്കാതിരിക്കാനാണ് വില വർദ്ധനയ്ക്ക് ഒരുങ്ങുന്നത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ, ഡാബർ തുടങ്ങിയ പ്രമുഖ കമ്പനികൾ കഴിഞ്ഞ മാസങ്ങളിലായി ഘട്ടംഘട്ടമായി വിലവർദ്ധന നടപ്പാക്കിയിട്ടുണ്ട്. വരും മാസങ്ങളിലും സമാന നടപടി തുടരുമെന്ന സൂചന കമ്പനികൾ നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |