SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

വിലയിൽ റബറിന് കുതിപ്പ്, കുരുമുളകിന് കിതപ്പ്

rubber

കോട്ടയം: ഒരു മാസത്തിനുള്ളിൽ കിലോയ് ക്ക്15 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി റബറിന്റെ ആഭ്യന്തര വില കുതിക്കുന്നു. അന്താരാഷ്ട്ര വില മറികടന്നാണ് റബർ ആഭ്യന്തര വിലയിലെ കുതിപ്പ്. ബാങ്കോക്ക് ആർ.എസ്.എസ് ഫോർ 266 രൂപയിലേക്ക് നിലംപൊത്തിയപ്പോൾ ആഭ്യന്തരറബർ ബോർഡ് വില 284 രൂപയും വ്യാപാരി വില 276 രൂപയുമാണ്. അന്താരാഷ്ട്ര വിലയിടിവ് ഇറക്കുമതിക്കുള്ള അവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണ് വൻകിട വ്യവസായികൾ. പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനാൽ റബറിന് ആവശ്യകത കുറഞ്ഞതാണ് അന്താരാഷ്ട്ര വില ഇടിയാൻ കാരണം.

മഴ ശക്തമായതോടെ മഴമറവെച്ച തോട്ടങ്ങളിലല്ലാതെ ടാപ്പിംഗ് നടക്കുന്നില്ല. ഷീറ്റിന്റെ ലഭ്യത കുറവാണ് അഭ്യന്തര വില ഉയരാൻ കാരണം. വില ഉയരുന്നത് കണ്ട് നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ഇടനിലക്കാർ വില കൂടുമെന്ന പ്രതീക്ഷയിൽ ചരക്കു വിൽക്കാതെ വിപണിയിൽ നിന്നു വിട്ടു നിൽക്കുകയാണ്. അന്താരാഷ്ട്ര വില കുറഞ്ഞ സാഹചര്യത്തിൽ ആഭ്യന്തര വിലയും ഇടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് വൻകിട വ്യവസായികൾ.

അതേസമയം,​ ഇറക്കുമതി മുളക് വിപണിയിൽ ധാരാളമായെത്തുന്നത് കുരുമുളകിന്റെ വില ഇടിച്ചു. തൂത്തുക്കുടിയിലും മുബയിലും നേരത്തെ സ്റ്റോക്ക് ചെയ്ത ശ്രീലങ്കൻ മുളക് വിപണിയിൽ എത്തിയതിനു പുറമേ ഗുണനിലവാരക്കുറവ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് തടഞ്ഞുവെച്ച മുളകും വില്പനയ്ക്കെത്തി. ഇന്ത്യയിലെ ഉയർന്ന മുളക് വില മുന്നിൽ കണ്ടാണ് മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി. ഈമാസം ഇന്തോനേഷ്യയിൽ വിളവെടുപ്പാണ്. ആ കുരുമുളകും ശ്രീലങ്ക വഴി ഇന്ത്യയിൽ എത്തുന്നത് ഭീഷണിയാണ്.

അന്താരാഷ്ട്ര വില

ടോക്കിയോ -241

ചൈന -238

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ- 7600 ഡോളർ

ശ്രീലങ്ക- 6300 ഡോളർ

വിയറ്റ്നാം- 6000 ഡോളർ

ബ്രസീൽ -5800 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360