ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഡൽഹി ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. മഴയത്ത് ഒടിഞ്ഞുവീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽപെട്ടത്.
പരിക്കേറ്റ ജ്യോതിഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് ജ്യോതിഷ്. മാതാവ്: വത്സല. ഭാര്യ പാലക്കാട് സ്വദേശി ശ്രീലക്ഷ്മി. സഹോദരി: ജ്യോതി.
A 27-year-old Malayali youth, Jyothish, died in a bike accident in Delhi yesterday. Returning home from work, his bike crashed after hitting a tree branch that had fallen due to rain. He was rushed to the hospital but succumbed to his injuries. Jyothish was the son of Uttaman, who runs a canteen at CPI headquarters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |