SignIn
Kerala Kaumudi Online
Saturday, 22 August 2026 5.16 AM IST

മംഗലാപുരം സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് വെട്ടി,​ മൈസുരുവിലേക്ക് മാറ്റാൻ റെയിൽവേ

railway

തിരൂർ : പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ

മൈസുരുവിലേക്ക് മാറ്റാൻ റെയിൽവേ ബോർഡിന്റെ നീക്കം. നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെട്ട ഉള്ളാൾ മുതൽ മംഗലാപുരമ വരെ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നത്. ഇത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയാനിടയാക്കും എന്നാണ് ആശങ്ക. ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബ്ദിക്കുന്നതിനൊപ്പം സതേൺ റെയിൽവേയ്ക്കും കേരളത്തിനും വൻനഷ്ടം ഉണ്ടാക്കുകയും ചെയ്യും.

കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള പ്രദേശം പോലും നഷ്ടപ്പെടുന്നത്. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരം എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗം അബ്ദുൾ റഹ്മാൻ വള്ളിക്കുന്ന് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANGALURU RAILWAY STATION, MYSURU DIVISION, PALAKKAD DIVISION, SOUTHERN RAILWAY, SOUTH WESTERN RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360