
സൂറിച്ച് : ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് തോറ്റതിന് ശേഷം അടിയുണ്ടാക്കിയതിന് അർജന്റീന ഫുട്ബാൾ ടീമംഗം ലിയാൻഡ്രോ പരേഡേസിനെ 10 മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. സഹ അർജന്റീനാതാരം നഹുവേൽ മൊളീനയ്ക്ക് ഏഴ് മത്സരവിലക്കുണ്ട്. ഫൈനലിന് ശേഷമുള്ള അടിയുടേയും സെമിഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചശേഷം ഫാക്‌ലാണൻഡ് പതാക പ്രദർശിപ്പിച്ചതിന്റെ പേരിൽ അർജന്റീന ടീമിന് 321,000 ഡോളർ പിഴയും വിധിച്ചു. അർജന്റീനയുടെ അടുത്ത രണ്ട് ഹോംമാച്ചുകൾ സ്റ്റേഡിയത്തിന്റെ പകുതി മാത്രം കാണികളെ പ്രവേശിപ്പിച്ച് നടത്താനും ഫിഫ അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |