SignIn
Kerala Kaumudi Online
Friday, 21 August 2026 2.37 PM IST

'സാർ  ഞങ്ങൾ  മോഷ്ടിക്കാൻ  വന്നതാണ്  രക്ഷിക്കണം'; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കള്ളന്മാർ

police
എഐ ചിത്രം

അഹമ്മദാബാദ്: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം ചോദിച്ച് കള്ളന്മാർ. ഗുജറാത്തിലെ വൽസാഡ് ജില്ലയിലാണ് സംഭവം. വാപ്പിയിലെ സഞ്ജനിൽ ബി ജെ ജൂവലേഴ്സിൽ മോഷണത്തിനിറങ്ങിയതാണ് ദിനേഷ് സോങ്കറും വിപിൻ പാഠകും. എന്നാൽ മോഷ്ടാക്കൾ കടയ്ക്കുള്ളിലേക്ക് കയറുന്നത് കണ്ട് നാട്ടുകാർ ഷട്ടർ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. പിന്നാലെ ഇവരെ തല്ലാൻ വടികളുമായി ആളുകൾ കൂടി.

ഇതോടെ മോഷ്ടാക്കളും അകത്തുനിന്ന് ഷട്ടർ പൂട്ടി. ഇത് തുറന്ന് ഇവരെ കൈകാര്യം ചെയ്യാൻ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് ഇവർ പൊലീസിനെ വിളിച്ചത്. 'സാർ ഞങ്ങൾ മോഷ്ടിക്കാൻ വന്നതാണ് രക്ഷിക്കണം' എന്നാണ് ഇവർ പറഞ്ഞത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു.

English Summary

Two thieves who entered a jewellery shop in Gujarat's Valsad district called the police for help after locals locked them inside and surrounded the shop. The accused were later taken into custody by the police.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT THIEVES, JEWELLERY THEFT, VALSAD THEFT, JEWELLERY SHOP ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360