ന്യൂഡൽഹി: ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ഒടുവിൽ കുറ്റവിമുക്തനാക്കി. 22 വർഷത്തിന് ശേഷമാണ് മുൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ ഡൽഹ് പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയത്. 2004ൽ രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി 420, 468,471, 120 ബി വകുപ്പുകളും പാസ്പോർട്ട് നിയമത്തിലെ 12ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
എന്നാൽ യു.കെ ഇമിഗ്രേഷൻ വ്യാജ സ്റ്റാമ്പിംഗ്, യാത്രാ ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിക്കാനായില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ചും അജ്‌വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്തക്രണമോ സംബന്ധിച്ചും തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2004ൽ തന്റെ ടീമിലെ ഒരംഗം വിസ കാലാവധി കഴിഞ്ഞിട്ടും യു,കെയിൽ തങ്ങുകയും വിസ സ്റ്റാമ്പിംഗിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ജേക്കബ് മാർട്ടിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തുടർന്നാണ് കേസ് തനിക്കെതിരെ തിരിഞ്ഞതെന്നും ജേക്കബ് മാർട്ടിൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്റെ പേര് എഫ്.ഐ.ആറിൽ ഇല്ലായിരുന്നുവെന്നും ആ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് താനും അതിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസ് കാരണം റെയിൽവേയിലെ ജോലി നഷ്ടപ്പെട്ടു. ഇപ്പോഴത്തെ വിധി ജീവിതത്തിലെ വഴിത്തിരിവാണെന്നും ജേക്കബ് മാർട്ടിൻ പറഞ്ഞു. വലംകൈ ബാറ്ററായ ജേക്കബ് മാർ്ട്ടിൻ ഇന്ത്യക്കായി 10 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ 158 റൺസ് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |