
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സ്തംഭിച്ച പിന്നാലെ, ഇറാനെ സാമ്പത്തിക ഉപരോധങ്ങളിലൂടെ വരിഞ്ഞുമുറുക്കാൻ യു.എസ്. ഇറാനെ സഹായിക്കുന്ന രാജ്യവും സ്ഥാപനവും ശക്തമായ സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനെതിരെ 'സാമ്പത്തിക യുദ്ധം' പ്രഖ്യാപിച്ച ട്രംപ്, അവർക്കെതിരെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇതുവരെ കാണാത്ത തരത്തിൽ അവരെ ഒറ്റപ്പെടുത്തുമെന്നും പറഞ്ഞു. അതേ സമയം, നടപടികൾ എന്താണെന്നോ അവ എപ്രകാരം നടപ്പാക്കുമെന്നോ ട്രംപ് വിശദീകരിച്ചില്ല. യു.എസിന്റേത് സാമ്പത്തിക ഭീകരതയാണെന്ന് ഇറാൻ പ്രതികരിച്ചു. സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾ മറയ്ക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി.
അതേ സമയം, യു.എസിന്റെ വിമാനവാഹിനിയായ യു.എസ്.എസ് ജോർജ് വാഷിംഗ്ടണിന്റെ നേതൃത്വത്തിലെ നാവിക സന്നാഹം മിഡിൽ ഈസ്റ്റ് മേഖലയിൽ എത്തി. നിലവിൽ മേഖലയിലുള്ള യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി വൈകാതെ യു.എസിലേക്ക് മടങ്ങും.
# 'കടക്കെണിയിൽ'
യു.എസ്
യു.എസിന്റെ ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു. വിലക്കയറ്റം അടക്കം പ്രശ്നങ്ങൾ ജനങ്ങൾക്കിടെയിൽ തലവേദന സൃഷ്ടിക്കവെയാണിത്. പതിറ്റാണ്ടുകളായുള്ള കടമെടുപ്പ് ഉയർന്നാണ് ഇത്രയും വലിയ സംഖ്യയിലേക്കെത്തിയത്. ട്രംപ് സർക്കാരിന്റെ സൈനിക ചെലവുകളും നികുതി ഇളവുകളും കടബാദ്ധ്യത കൂടാനിടയാക്കി. കടക്കെണിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച അരാഗ്ചി ട്രംപിനെ പരിഹസിച്ചു.
# ഉപരോധങ്ങളും സമ്മർദ്ദവും പ്രശ്നങ്ങൾ പരിഹരിക്കില്ല. ഉത്തരവാദിത്വപരമായ നടപടികളും നയതന്ത്ര മാർഗ്ഗങ്ങളും സ്വീകരിക്കണം.
- ചൈന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |