SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

സോമനാഥ ക്ഷേത്രം സന്ദർശിച്ച് മോദി

s

ന്യൂഡൽഹി: ഗുജറാത്തിലെ സോമനാഥ് ജ്യോതിർലിംഗ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലുള്ള പ്രധാനമന്ത്രി ഇന്ന് ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ജുനാഗഡ് ജില്ലയിലെ സസൻഗീർ സന്ദർശിക്കും. ഏഷ്യൻ സിംഹങ്ങൾ വസിക്കുന്ന ഗീർവനം ഇവിടെയാണ്. സോമനാഥ ക്ഷേത്രത്തിൽ മോദിയുടെ വകയായി പ്രത്യേക പൂജയും ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രപരിസരത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം ആദരമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360