
ഹൈദരാബാദ്: പൂച്ചയെ വളർത്തുന്നത് മാതാപിതാക്കൾ എതിർത്തതിനെത്തുടർന്ന് വനിതാ ഡോക്ർ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അൽവാൽ സ്വദേശിയായ 20കാരിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എം.ബി.ബി.എസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു യുവതി. കഴിഞ്ഞ മൂന്ന് മാസമായി ഇവർ പൂച്ചയെ വളർത്തിയിരുന്നു. ഇത് മാതാപിതാക്കൾ എതിർത്തിരുന്നു. വളർത്തുപൂച്ചയെചൊല്ലി പലതവണ യുവതിയും വീട്ടുകാരുമായി വാക്കുതർക്കവുമുണ്ടായി. പൂച്ചയെ ഉപേക്ഷിക്കേണ്ടിവരുമെന്ന മാനസിക സംഘർഷത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിൽ യുവതിയെത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മീർപേട്ടിൽ 20 വയസുള്ള വിദ്യാർത്ഥിനി വളർത്തുപൂച്ചയുടെ മരണത്തിൽ വേദനിച്ച് ആത്മഹത്യ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |