
ന്യൂഡൽഹി: മജിസ്ട്രേട്ട് അമൻ കുമാർ ശർമ്മ (35) ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെത്തുടർന്നെന്ന് ബന്ധുക്കളുടെ മൊഴി.
ഡൽഹി സഫ്ദർജംഗ് മേഖലയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് അമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് തലേ ദിവസം വിഷമത്തിലാണെന്നും ജീവിക്കാൻ ആഗ്രഹമില്ലെന്നും അമൻ പറഞ്ഞതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അമനും ജുഡിഷ്യൽ ഓഫീസറായ ഭാര്യ സ്വാതിയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. ഇതറിഞ്ഞ് അമന്റെ ബന്ധുക്കൾ രാജസ്ഥാനിലെ ആൽവാറിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. ഭാര്യയുടെ സഹോദരിയും ജമ്മുകാശ്‌മീരിലെ ഐ.എ.എസ് ഓഫീസറുമായ നിധി മാലിക്ക് ഇവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാറുണ്ടായിരുന്നു. സ്വാതിയുമായുള്ള വഴക്കിനെ തുടർന്നാണ് അമൻ ജീവനൊടുക്കിയതെന്നും പറഞ്ഞു. കർകട്ഡൂമയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ ഫുൾ ടൈം സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അമൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |