
ചെന്നൈ: കന്നി അങ്കത്തിൽ വിജയ്‌യ്ക്ക് സന്തോഷങ്ങളേറെയാണ്. നിർണായക സീറ്റായ വിരുഗമ്പാക്കത്ത് ജയിച്ചത് വിജയ്‌യുടെ
സ്വന്തം ആർ. ശബരീനാഥനാണ്. മുൻ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റുമായ രാജേന്ദ്രന്റെ മകൻ. ഡി.എം.കെ സ്ഥാനാർത്ഥി പ്രഭാകര രാജയെ മികച്ച ഭൂരിപക്ഷത്തിൽ തറപറ്റിച്ചു. വിജയ്‌യുടെ ആദ്യ ചിത്രം നാളെയ തീർപ്പ് മുതൽ ഒപ്പമുണ്ട് 30കാരൻ ശബരീനാഥൻ. വിജയ് ഒക്കത്തെടുത്തു നടന്ന കുട്ടി. സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ വച്ച് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ
ശബരീനാഥനെ വിജയ് ചേർത്തുപിടിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |