
ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദർ മേഖലയിലെ ബംഗ്ലാവിന്റെ വിലയാധാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആവശ്യത്തിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയക്കാൻ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഉത്തരവിട്ടു. ബംഗ്ലാവ് 1959ൽ കോൺഗ്രസിന് ഡൽഹി സർക്കാർ അലോട്ട് ചെയ്‌തതാണെന്നും വിലയായി 610,700 രൂപ ആ വർഷം തന്നെ അടച്ചിരുന്നതായും പാർട്ടിക്കുവേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്‌വി വാദിച്ചു. എന്നാൽ ഡൽഹി സർക്കാരിനോട് പലതവണ വിലയാധാര രേഖ ആവശ്യപ്പെട്ടിട്ടും കൈമാറുന്നില്ല. ഒരു തരത്തിലുമുള്ള പ്രതികരണവുമില്ല. ഹർജി നിലനിൽക്കുമോയെന്ന് ഹൈക്കോടതി ഇന്നലെ സംശയം പ്രകടിപ്പിച്ചു. സിവിൽ കേസ് കൊടുക്കേണ്ട വിഷയമല്ലേയെന്നും ചോദിച്ചു. കേന്ദ്ര- ഡൽഹി സർക്കാരുകളുടെ നിലപാട് അറിഞ്ഞശേഷം ഹർജി നിലനിൽക്കുമോയന്നതിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. സെപ്‌തംബർ 14ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |