SignIn
Kerala Kaumudi Online
Tuesday, 25 August 2026 8.19 PM IST

മോസ്‌കോയിൽ യുഎസ് വ്യോമസേനയുടെ ഭീമൻ വിമാനം ലാൻഡ് ചെയ്‌തു; അഭ്യൂഹങ്ങൾ ശക്തം

us-military-aircraft-
യുഎസ് രജിസ്‌ട്രേഷനുള്ള ബോയിംഗ് സി17 ഗ്ലോബ് മാസ്റ്റർ വിമാനം

മോസ്‌കോ: യുഎസ് വ്യോമസേനയുടെ ഭീമൻ ചരക്കുവിമാനം മോസ്‌കോ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ രജിസ്‌ട്രേഷനുള്ള ബോയിംഗ് സി17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് ഇന്ന് മോസ്‌കോയിലെ നൂക്കോവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്‌തത്.

ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽനിന്ന് വിമാനം മോസ്‌കോയിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെ മോസ്‌കോയിൽ എത്തിച്ചേർന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ24ലെ വിവരങ്ങളാണ് സംഭവം സഥിരീകരിക്കുന്നത്. എന്നാൽ വിമാനത്തെക്കുറിച്ചുള്ള കൃത്യമായ വിവരമൊന്നുമില്ലെന്ന് ക്രെംലിൻ അറിയിച്ചു. അതേസമയം, ഈ ആഴ്ച യുഎസ് ഭരണകൂടത്തിന്റെ പ്രതിനിധികളുമായി റഷ്യയിൽ കൂടിക്കാഴ്ചകൾക്ക് പദ്ധതിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 23ന് വാഷിംഗ്ടൺ ഡി.സിക്ക് സമീപമുള്ള യുഎസ് ക്യാംപ് സ്പ്രിംഗ്‌സ് വ്യോമതാവളത്തിൽനിന്നാണ് വിമാനം റിഗയിലെത്തിയത്. അതിന് മുൻപ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽനിന്നാണ് വിമാനം പുറപ്പെട്ടതെന്ന് ഫ്‌ളൈറ്റ് റഡാർ24ലെ വിവരങ്ങൾ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റും മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന സൈനിക താവളമാണിത്.


അവസാനമായി ജനുവരിയിലാണ് യുഎസ് രജിസ്‌ട്രേഷനുള്ള ഒരു വിമാനം യൂറോപ്പിൽനിന്ന് നേരിട്ട് റഷ്യയിലെത്തിയത്. അന്ന് യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സമാധാന ചർച്ചകൾക്കായി യുഎസിൽ നിന്നും പ്രത്യേക ദൂതന്മാരായ സ്റ്റീവൻ വിറ്റ്‌കോഫും ജാരെഡ് കുഷ്നറും റഷ്യയിലെത്തിയിരുന്നു.

സൈനികരെയും വൻതോതിലുള്ള സൈനിക ഉപകരണങ്ങളും ദീർഘദൂരങ്ങളിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്ത ഭീമൻ ചരക്കുവിമാനമാണ് സി17 ഗ്ലോബ്മാസ്റ്റർ. അതിനാൽ മോസ്‌കോയിലേക്കുള്ള അപ്രതീക്ഷിത വരവ് സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്.

നയതന്ത്ര നീക്കത്തിനോ തടവുകാരുടെ കൈമാറ്റത്തിന്റെയോ ഭാഗമായിരിക്കാം വിമാനമെത്തിയതെന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഓഗസ്റ്റ് ആദ്യം മുൻ യുഎസ് മറൈൻ സൈനികനായ റോബർട്ട് ഗിൽമാനെ റഷ്യ മോചിപ്പിച്ചതും ഈ വർഷം നേരത്തേ നടന്ന തടവുകാരുടെ കൈമാറ്റങ്ങളും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്.

അതേസമയം, റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾ കടുത്ത പ്രതിസന്ധിയിലാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യ നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടാകാമെന്ന സാദ്ധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ യുഎസ് സൈനിക വിമാനം മോസ്‌കോയിലെത്തിയതിന്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary

A US-registered Boeing C17 Globemaster cargo plane unexpectedly landed at Moscow's Vnukovo International Airport today, reportedly arriving from Riga, Latvia. Flight tracking websites confirmed the arrival. The Kremlin stated it had no precise information about the aircraft and denied planned meetings with US officials this week, fueling speculation about its purpose amid a lack of official confirmation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US MILITARY AIRCRAFT, LATESTNEWS, MOSCOW, USA, KREMLIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360