SignIn
Kerala Kaumudi Online
Monday, 11 May 2026 11.32 AM IST

സമാധാനത്തിന് അരികെ യു.എസും ഇറാനും : യുദ്ധം തീർക്കാൻ ധാരണാപത്രം

Increase Font Size Decrease Font Size Print Page
pic


 ചർച്ചയിൽ പുരോഗതി
 ഹോർമുസിൽ പ്രോജക്ട് ഫ്രീഡം നിറുത്തിവച്ച് ട്രംപ്

ടെഹ്റാൻ: യു.എസും ഇറാനും സുപ്രധാന സമാധാന കരാർ ഉറപ്പിക്കുന്നതിന്റെ വക്കിലെത്തിയെന്ന് സൂചന. 14 പോയിന്റുകൾ അടങ്ങിയ ഒറ്റ പേജുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി യു.എസിന്റെയും ഇറാന്റെയും പ്രതിനിധികൾ തിരക്കിട്ട ചർച്ച നടത്തുകയാണ്. യു.എസ് ധാരണാപത്രത്തിന് അനുകൂലമാണ്. ഇറാൻ പച്ചക്കൊടി വീശിയാൽ ഒപ്പുവയ്ക്കാനാകും. ഇതോടെ ഇറാനും യു.എസും തമ്മിലെ യുദ്ധം ഔദ്യോഗികമായി അവസാനിക്കും.

ചർച്ചയിലെ പുരോഗതി കണക്കിലെടുത്തും സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അഭ്യർത്ഥന മാനിച്ചും ഹോർമുസ് കടലിടുക്കിൽ തുടങ്ങിയ 'പ്രോജക്ട് ഫ്രീഡം' ദൗത്യം നിറുത്തിവയ്ക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഏർപ്പെടുത്തിയ ഉപരോധം തുടരും.

ഇറാന്റെ നിയന്ത്രണം മറികടന്ന് ഹോർമുസ് കടക്കാൻ വാണിജ്യക്കപ്പലുകളെ സഹായിക്കുന്നതിന് യു.എസ് നേവി തുടങ്ങിയ അകമ്പടി ദൗത്യമാണ് പ്രോജക്ട് ഫ്രീഡം. യു.എസിന്റെ നടപടി വെടിനിറുത്തൽ ലംഘനമാണെന്ന് കാട്ടി ഇറാൻ യു.എ.ഇയ്ക്ക് നേരെ വ്യോമാക്രമണവും നടത്തിയിരുന്നു. ഗൾഫിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന ഘട്ടമെത്തിയതോടെയാണ് നയതന്ത്രതലത്തിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.


# ഹോർമുസ് തുറക്കും,

ഉപരോധങ്ങൾ നീക്കും


1. ധാരണാപത്രത്തിൽ യു.എസും ഇറാനും ഒപ്പിടുന്നതോടെ യുദ്ധം അവസാനിക്കും. വിശാല കരാർ ചർച്ച ചെയ്യാനുള്ള 30 ദിന സമയപരിധി തുടങ്ങും. ഹോർമുസ് തുറക്കുന്നതും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കി മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് ഡോളർ ഫണ്ട് സ്വതന്ത്രമാക്കുന്നതും ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതും ഈ ഘട്ടത്തിൽ ചർച്ച ചെയ്ത് ധാരണയിലെത്തും


2. ‌12 - 15 വർഷത്തേക്ക് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിറുത്തിവയ്ക്കണം. ഇറാൻ നിബന്ധനകൾ ലംഘിച്ചാൽ ഇത് നീട്ടും. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന് പുറത്തേക്ക് മാറ്റണം. ഇത് എവിടേക്കാണെന്ന് തീരുമാനിച്ചിട്ടില്ല

# ആക്രമണം അവസാനിച്ചു: റൂബിയോ


ഇറാനെതിരെ യു.എസ് തുടങ്ങിയ സൈനിക നടപടി (ഓപ്പറേഷൻ എപിക് ഫ്യൂരി) അവസാനിച്ചെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണം ഏപ്രിൽ 8ന് വെടിനിറുത്തൽ നിലവിൽ വന്നതോടെ അവസാനിച്ചു. എന്നാൽ അന്തിമ സമാധാന കരാറിൽ എത്തിയിട്ടില്ലെന്നും സാഹചര്യത്തിന്റെ അപകടാവസ്ഥ നീങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ഫാക്ടറികൾ തകർക്കുക എന്ന പ്രധാന ലക്ഷ്യം യു.എസ് കൈവരിച്ചെന്നും റൂബിയോ അവകാശപ്പെട്ടു.


# ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായാൽ യുദ്ധം അവസാനിക്കും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# ന്യായവും സമഗ്രവുമായ ഒരു കരാർ മാത്രമേ ഇറാൻ അംഗീകരിക്കൂ.

- അബ്ബാസ് അരാഗ്ചി,

വിദേശകാര്യ മന്ത്രി, ഇറാൻ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360