
ബെയ്ജിംഗ് : ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിറ്റിക് ടവറിൽ ചെറുവിമാനം ഇടിച്ചുകയറി അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചൈന സൺ എന്നും അറിയപ്പെടുന്ന 109 നിലകളുളള കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിൽ വിമാനം ഇടിച്ചുകയറിയതിനെ തുടർന്ന് അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നതും വിമാനത്തിന്റെ വാൽഭാഗം തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. താഴെ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിന്റെ ചില്ലുകളും അവശിഷ്ടങ്ങൾ വീണ് തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു, ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.
അതേസമയം അപകട കാരണത്തെ കുറിച്ചോ ആളപായത്തെ സംബന്ധിച്ചോ ചൈനീസ് അധികൃതർ ഇതുവരെ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ചൈനീസ് നിർമ്മിതമായ സൺ വേർഡ് എസ്.എ 60എൽ അറോറ എന്ന ലൈറ്റ് സ്പോർട്സ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഒരു പ്രാദേശിക ജനറൽ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വീമാനം, സഞ്ചാര പാതയിൽ നിന്ന് വ്യതിചലിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യമായ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇത്തരമൊരു അപകടമുണ്ടായത് വൻസുരക്ഷാ ആശങ്കയാണ് ഉയർത്തുന്നത്.
WATCH: A small plane slammed into Beijing's tallest skyscraper.
— Clash Report (@clashreport) June 26, 2026
The Sunward SA60L Aurora (reg. B-12PP), operated by Shuangyue General Aviation Beijing, struck the CITIC Tower (China Zun), disintegrating on impact — debris and small fires fell near the building's east entrance.… pic.twitter.com/WrXUeVNWNf
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |