
കാരക്കാസ് : വെനസ്വേലയിൽ ഉണ്ടായ ഇരട്ടഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 589 ആയി ഉയർന്നു. മൂവായിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 50000ത്തിലേറെ പേരെ കാണാനില്ലെന്ന് വിവിധ സംഘടനകളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് വിവരം . തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസ് അറിയിച്ചു. ഭൂകമ്പത്തിൽ കൂടുതൽ ആഘാതമുണ്ടായ കാരക്കാസിലും ലാ ഗ്വൈര സംസ്ഥാനത്തും തകർന്ന കെട്ടിടങ്ങളിൽ നിന്ന് നിരവധിപേരെ ജീവനോടെ പുറത്തെടുത്തു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെനസ്വേലയിൽ ഉണ്ടായത്.
ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഓപ്പറേഷൻ അമിസ്റ്റഡ് എന്ന രക്ഷാദൗത്യത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അടിയന്തര മാനുഷിക ദുരന്ത നിവാരണ സഹായങ്ങളെത്തിക്കും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ സാമഗ്രിരളുമായി വ്യോമസേനയുടെ രണ്ട് വിമാങ്ങൾ ഇന്ന് രാവിലെ കാരക്കാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 41 അംഗ പ്രത്യേക രക്ഷാ മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റൽ ഒരുക്കാനുള്ള സജ്ജീകരണങ്ങളും ഇവയിലുണ്ട്.
അതേസമയം വെനസ്വേലയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യു.എസ് ഇളവ് പ്രഖ്യാപിച്ചു. ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഒരുമാസത്തേക്ക് സൗജന്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തക്കരും വെനസ്വേലയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |