
ടെൽ അവീവ്: ഹമാസിന്റെ മേധാവിമാരിൽ ഒരാളായ ഖാലിൽ അൽ ഹയ്യയുടെ മകൻ അസം അൽ ഹയ്യ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ അസം, ഇന്നലെയാണ് മരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസം. ഏഴുമക്കളാണ് ഹയ്യയ്ക്ക്. ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയായ ഹയ്യ നിരവധി വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. യു.എസിന്റെ നേതൃത്വത്തിൽ ഈജിപ്റ്റിൽ നടക്കുന്ന സമാധാന ചർച്ചകളിൽ ഹമാസിന് വേണ്ടി പങ്കെടുക്കുന്നത് ഹയ്യ ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |