
മയാമി: ലോകകപ്പിലെ മൂന്നാം മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ 3- 0ത്തിന് തോൽപ്പിച്ച് സി ഗ്രൂപ്പിലെ ഒന്നാമന്മാരായി ബ്രസീൽ രണ്ടാം റൗണ്ടിലെത്തി. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളും മാത്യൂസ് കുഞ്ഞ്യയുടെ ഒരു ഗോളുമാണ് കാനറികൾക്ക് ജയമൊരുക്കിയത്. ഹെയ്തിയെ 4- 2ന് തോൽപ്പിച്ച മൊറോക്കോയും സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തി.
ഇന്നലെ ചെക്ക് റിപ്പബ്ളിക്കിനെ 3- 0ത്തിന് തോൽപ്പിച്ച മെക്സിക്കോ, 9 പോയിന്റുമായി ഗ്രൂപ്പ് എ ചാമ്പ്യന്മാരായി. ദക്ഷിണ കൊറിയയെ അവസാനമത്സരത്തിൽ 1- 0ത്തിന് അട്ടിമറിച്ച ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് റൗണ്ടിൽ നിന്ന് മുന്നേറി. മലയാളി താരം തഹ്‌സീന് അവസരം നൽകാതിരുന്ന ഖത്തറിനെ അവസാന മത്സരത്തിൽ 3-1ന് തോൽപ്പിച്ച് ബോസ്നിയ ബി ഗ്രൂപ്പിലെ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. സ്വിറ്റ്സർലാൻഡും കാനഡയുമാണ് ബി ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ.
ഇതുവരെ നോക്കൗട്ടിൽ
എത്തിയ ടീമുകൾ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലാൻഡ്, കാനഡ, ബോസ്നിയ, ബ്രസീൽ, മൊറോക്കോ, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, നോർവേ, അർജന്റീന, കൊളംബിയ.
ഇന്ന് ഫ്രാൻസ് Vs നോർവേ
ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഇന്ന് എംബാപ്പെയുടെ ഫ്രാൻസ്, ഹാലാൻഡിന്റെ നോർവേയെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |