
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതിയെ ലിവ് ഇൻ പങ്കാളി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻ പ്രീത് കൗറാണ് (23) കൊല്ലപ്പെട്ടത്. ഡൽഹി സ്വദേശിയായ പ്രതി റിതേഷ് കുമാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ജൂലായ് 9ന് ഇരുവരും താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവമെന്നും അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ 12 നാണ് ദമൻ പ്രീത് മരണത്തിന് കീഴടങ്ങിയതെന്നും പൊലീസ് അറിയിച്ചു. പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി അഞ്ച് വർഷം മുന്നേയാണ് ദമൻ പ്രീത് കാനഡയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |