SignIn
Kerala Kaumudi Online
Thursday, 19 September 2024 6.16 AM IST

ഒന്നാം റാങ്കിൽ സൂര്യ തന്നെ

Increase Font Size Decrease Font Size Print Page
surya

ദുബായ്: ഐ.സി.സിയുടെ ട്വന്റി ട്വന്റി ബാറ്റർ റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗില്ലും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.ഗംഭീര ഫോമിൽ കളിക്കുന്ന ഗിൽ ബാറ്റർമാരുടെ പട്ടികയിൽ കരിയർ ബെസ്റ്റായ 30-ാം സ്ഥാനത്തെത്തി. ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ ഗിൽ സെഞ്ച്വറി നേടിയിരുന്നു. ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ഗിൽ. ട്വന്റി 20 ബാറ്റർമാരുടെ പട്ടികയിൽ വിരാട് കൊഹ്‌ലി ഒരുസ്ഥാനം നഷ്ടപ്പെട്ട് 15-ാം റാങ്കിലാണ്. നായകൻ രോഹിത് ശർമ 29-ാം സ്ഥാനത്താണ്. ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒരു പടവ് കയറി രണ്ടാം സ്ഥാനത്തെത്തി. ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒറ്റ ഇന്ത്യൻ താരം പോലുമില്ല. യുവപേസർ അർഷ്ദീപ് സിംഗ് എട്ട് സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SURYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.