ടോക്കിയോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്കെതിരെ ജപ്പാൻ ക്രിക്കറ്റ് ടീം നടത്തിയ പോരാട്ടത്തിൽ അമ്പരപ്പും അഭിമാനവും പ്രകടിപ്പിച്ച് ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ താരോ കോണോ. ഇന്ത്യ ജപ്പാനെ അനായാസം തോൽപ്പിക്കുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സനോയിൽ നടന്ന ജപ്പാൻ-ഇന്ത്യ ഏക ട്വന്റി 20 മത്സരം മഴമൂലം അഞ്ച് ഓവറായി ചുരുക്കിയിരുന്നു. മത്സരത്തിൽ ജപ്പാൻ ഇന്ത്യയെ അവസാന പന്ത് വരെ സമ്മർദത്തിലാക്കിയിരുന്നു. ഒടുവിൽ ഇന്ത്യ രണ്ട് റൺസിനാണ് വിജയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. 'ഇന്ത്യൻ ടീം ഞങ്ങളെ തകർക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ മത്സരം ഏതാണ്ട് അത്രത്തോളം കടുത്തതായിരുന്നു. ഞങ്ങളെ പരിഗണിച്ചതിന് വളരെ നന്ദി.'- താരോ കോണോ പറഞ്ഞു.
ജപ്പാനിൽ ക്രിക്കറ്റിന് കൂടുതൽ ജനപ്രീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നതിനാൽ ഭാവിയിൽ ജപ്പാൻ ടീമിനും ഒളിമ്പിക്‌സിൽ പ്രതീക്ഷയുണ്ടാകുമെന്നും കോണോ പറഞ്ഞു. മത്സരത്തിൽ ജപ്പാന്റെ ബൗളർമാർ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സാനോയിലെ സ്ളോ പിച്ചിൽ ഇന്ത്യയെ അഞ്ച് ഓവറിൽ 32 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഒതുക്കാൻ ജപ്പാന് സാധിച്ചു.
ശ്രേയസ് അയ്യറെടുത്ത 16 റൺസാണ് ഇന്ത്യയുടെ ടോപ് സ്കോർ. ജപ്പാന്റെ ചാർലി ഹാര-ഹിൻസെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇബ്രാഹിം തകഹാഷി ഒരു വിക്കറ്റ് നേടി. അഭിഷേക് ശർമ ആദ്യ പന്തിൽ തന്നെ പുറത്തായി. സഞ്ജു സാംസണും ഇഷാൻ കിഷനും ഒറ്റ സംഖ്യയിൽത്തന്നെ കളിക്കളം വിട്ടു. 33 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ജപ്പാന് ഏഴ് റൺസ് തികഞ്ഞപ്പോൾ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. തുടർന്ന് കെൻഡൽ കഡോവാകി-ഫ്ലെമിംഗും ബെഞ്ചമിൻ ഇറ്റോ-ഡേവിസും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും വാഷിംഗ്ൺ സുന്ദറിന്റെ പന്തിൽ ആ കൂട്ട്കെട്ടും തകർന്നു. 12 റൺസ് നേടി ഫ്ളെമിംഗ് പുറത്തായി.
അവസാന ആറ് പന്തിൽ നിന്ന് ജപ്പാന് നേടേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. അവസാന ഓവറിൽ അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ജപ്പാന്റെ വിജയപ്രതീക്ഷ അവസാനിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിൽ ജപ്പാന്റെ ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യ രണ്ട് റൺസിന് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ ബൗളർമാരിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ശ്രദ്ധേയ പ്രകടനം നടത്തിയത്.
Former Japanese foreign minister Taro Kono praised Japan’s spirited performance against India in a rain-shortened one-off T20I in Sano ahead of the Asian Games. Expecting India to dominate, Kono was surprised by Japan’s fight. India posted 32/4 in five overs and restricted Japan to 30/3, winning by two runs. Washington Sundar claimed two wickets for India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |