SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.35 AM IST

വനിതാ ക്രിക്കറ്റിൽ കന്നിപ്പൊന്ന്

asian

നഗോയ : അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും പൊന്നായത്.

ഇന്ത്യ 216/3 എന്ന പടുകൂറ്റൻ സ്കോർ ഉയർത്തി. പക്ഷേ, ലങ്കൻ വനിതകൾ കേവലം 69 റൺസിന് ആൾ ഔട്ടായി. സ്‌മൃതി (79), ഷെഫാലി (48), റിച്ച(49) എന്നിവർ വെടിക്കെട്ട് പ്രകടനം നടത്തി. മൂന്ന് വിക്കറ്റ് നേടിയ ദീപ്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷെഫാലി, ശ്രേയങ്ക, ശ്രീചരണി എന്നിവരുമാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്. ഈയൊരു മെഡലേ ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചുള്ളൂ.

പുരുഷ ബാഡ്മിന്റൺ ടീമും വനിതാ വുഷു താരം റോഷിബിനാ ദേവിയും സെമിഫൈനലിലെത്തി മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. ബാഡ്മിന്റണിൽ ജപ്പാനെയാണ് ഇന്ത്യ ക്വാർട്ടറിൽ തോൽപ്പിച്ചത്. ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും സിംഗിൾസിലും സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിലുമാണ് ജയിച്ചത്. അതേസമയം ഇന്ത്യൻ വനിതാ ബാഡ്മിന്റൺ ടീം ക്വാർട്ടറിൽ ജപ്പാനോട് തോറ്റു. തുടർച്ചയായ മൂന്നാം ഗെയിംസിലാണ് വുഷുവിൽ റോഷിബിന ദേവി മെഡലിലേക്ക് എത്തുന്നത്.

ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പടെ ഏഴുമെഡലുകളുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360