
തിരുവനന്തപുരം: കേരള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുൻ ഗോവൻ താരം സ്വപ്നിൽ അസ്നോദ്കർ. കഴിഞ്ഞ രണ്ട് സീസണുകളിൽ പരിശീലിപ്പിച്ച അമേയ് ഖുറാസ്യയ്ക്ക് പകരമാണ് സ്വപ്നിൽ എത്തുന്നത്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചിട്ടുള്ള സ്വപ്നിൽ നേരത്തേ കേരള അണ്ടർ-23 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. സീനിയർ വനിതാ കോച്ചായി ദേവിക പൽശിക്കർ തുടരും
റോഹൻ പ്രേം സെലക്ഷൻ
കമ്മറ്റി ചെയർമാൻ
സീനിയർ പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി കേരളത്തിന്റെ മുൻ രഞ്ജി താരം രോഹൻ പ്രേമിനെ നിയമിച്ചു വി.എ. ജഗദീഷ്, അൻതാഫ് പി.യു എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ജൂനിയർ പുരുഷ ടീമിന്റെ സെലക്ഷൻ ചുമതല കെ. ചന്ദ്രശേഖരനാണ്. കെ.ആർ. ശ്രീജിത്ത്, രഞ്ജി ഫിലിപ്പ് എന്നിവർ കമ്മിറ്റി അംഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |