ദുബായ്: ഐ.സി.സിയുടെ ട്വന്റി ട്വന്റി ബാറ്റർ റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗില്ലും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.ഗംഭീര ഫോമിൽ കളിക്കുന്ന ഗിൽ ബാറ്റർമാരുടെ പട്ടികയിൽ കരിയർ ബെസ്റ്റായ 30-ാം സ്ഥാനത്തെത്തി. ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ ഗിൽ സെഞ്ച്വറി നേടിയിരുന്നു. ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ഗിൽ. ട്വന്റി 20 ബാറ്റർമാരുടെ പട്ടികയിൽ വിരാട് കൊഹ്ലി ഒരുസ്ഥാനം നഷ്ടപ്പെട്ട് 15-ാം റാങ്കിലാണ്. നായകൻ രോഹിത് ശർമ 29-ാം സ്ഥാനത്താണ്. ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒരു പടവ് കയറി രണ്ടാം സ്ഥാനത്തെത്തി. ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒറ്റ ഇന്ത്യൻ താരം പോലുമില്ല. യുവപേസർ അർഷ്ദീപ് സിംഗ് എട്ട് സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |