SignIn
Kerala Kaumudi Online
Sunday, 17 May 2026 2.58 PM IST

'പരേതനെ' തങ്ങളുടെ അനുഭാവിയാക്കാൻ ബി ജെ പിയും സി പി എമ്മും, മരണവീട്ടിൽ കൂട്ടത്തല്ല്; മൃതദേഹം സംസ്‌കരിച്ചത് നാല് സ്റ്റേഷനുകളിലെ പൊലീസുകാരുടെ സുരക്ഷയിൽ

death

കണ്ണൂർ: മരിച്ചയാളെ തങ്ങളുടെ അനുഭാവിയാക്കാൻ 'മത്സരിച്ച്' സി പി എമ്മും ബി ജെ പിയും. കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ വി പ്രജിത്ത് (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പ്രജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ഏഴ് മണിവരെ വീട്ടിൽ പൊതുദർശനത്തിന് വച്ചു.

ബി ജെ പിയുടെ മുൻ ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. കുടുംബമാകട്ടെ സി പി എം അനുഭാവികളും. മൃതദേഹം വീട്ടിൽ നിന്നെടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാനായി പാർട്ടി പ്രവർത്തകർ കൈയിൽ പൂവ് കരുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ പിടിവലിയായി.

ഇതിനിടയിൽ മൃതദേഹം ഒരു വിഭാഗത്തിന് ലഭിക്കുകയും, അവർ സംസ്‌കരിക്കാനായി കൊണ്ടുപോകുകയും ചെയ്തു. ചിതയിൽ കിടത്തിയ മൃതദേഹത്തിന് ചുറ്റും ഇരുപാർട്ടികളും തമ്മിൽ ഉന്തും തള്ളുമായി. ചിലർക്ക് മർദനമേൽക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി വിവരമറിയുകയും ഇരിട്ടി അടക്കമുള്ള നാല് സ്റ്റേഷനുകളിലെ പൊലീസുകാരെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. മുപ്പതിലധികം പൊലീസുകാരാണ് എത്തിയത്.പൊലീസ് കാവലിൽ മൃതദേഹം സംസ്‌കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DEATH, CPM, BJP, POLICE, KANNUR, IRITTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY